ഗാന്ധിയൻ ദർശനങ്ങളിൽ മുന്നേറാമെന്ന് സിസിസി

ഗാന്ധിയൻ ദർശനങ്ങളിൽ മുന്നേറാമെന്ന് സിസിസി
Apr 7, 2025 07:50 PM | By PointViews Editr

 കൊച്ചി: സാഹോദര്യവും സൗഹാർദ്ദവും ഊട്ടിയുറപ്പിക്കാനായി നിലകൊള്ളുന്ന കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ-ഓപ്പറേഷന്റെ (സി സി സി) ആഭിമുഖ്യത്തിൽ “മഹാത്മഗാന്ധിയും മാനവികതയും” എന്ന വിഷയത്തെ ആസ്പദമാക്കി കോളേജ് വിദ്യാർത്ഥികൾക്കായി അഖില കേരള പ്രസംഗമത്സരം സംഘടിപ്പിക്കപ്പെട്ടു. വികസന മുന്നേറ്റം നടത്തുന്ന ഇന്ത്യയിൽ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ദർശനങ്ങൾ മുറുകെപ്പിടിച്ച് എല്ലാവരും ഒരേമനസ്സോടെ ചേർന്നു നിൽക്കേണ്ട സമയമാണിതെന്ന് അവാർഡുകൾ വിതരണം ചെയ്ത ഡോ. വേണു രാജാമണി പറഞ്ഞു.


കൊച്ചിയിലെ ‘ലെ മെറിഡിയൻ‘ കൺവെൻഷൻ സെന്ററിൽ വച്ച് മലബാർ, മധ്യകേരളം, ദക്ഷിണകേരളം എന്നിങ്ങനെ മൂന്നു മേഖലകളാക്കിതിരിച്ച് നടത്തപ്പെട്ട പ്രസംഗമത്സരത്തിൽ കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നെത്തിയ 60-ൽ പരം പ്രസംഗാർഥികൾ മാറ്റുരച്ചു. 18 ഫൈനലിസ്റ്റുകളിൽ നിന്ന് ആലുവ യൂ.സി. കോളേജിലെ ഷറഫുന്നിസ കാരോളി ഒന്നാം സ്ഥാനവും, മലപ്പുറം സാഫി കോളേജിലെ മുഹമ്മദ്‌ സവാദ് രണ്ടാം സ്ഥാനവും, കൊടുവായൂർ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ ട്രെയിനിങ് കോളേജിലെ ഫെമിൻ സി.എഫ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രശസ്തി പത്രവും ഇരുപതിനായിരം, പതിനഞ്ചായിരം, പത്തായിരം രൂപ എന്നിങ്ങനെ വിജയികൾക്ക് ക്യാഷ് അവാർഡും നൽകി. ഫൈനലിസ്റ്റുകളായ 15 പേർക്ക് ആയിരം രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകപ്പെട്ടു.


സിസിസി പ്രസിഡൻറ് ഡോ. പി മുഹമ്മദലിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ വച്ച് ഡോ. വേണു രാജാമണി വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. സിസിസി ജനറൽ സെക്രട്ടറി രാമചന്ദ്രൻ (വേണു), ട്രഷറർ ഫാ. ഡോ. ആന്റണി വടക്കേകര വി.സി., കൺവീനർ അബ്ദുൽ റഹീം, ശ്രീ. അജിത് കുമാർ, ഫാ. അനിൽ ഫിലിപ്പ്, ഡോ. എം.സി. ദിലീപ്കുമാർ എന്നിവർ പ്രസംഗിച്ചു.

CCC promises to move forward in Gandhian philosophies

Related Stories
എ.കെ.ബാലൻ വായിലൂടെ വിസർജിക്കുന്ന ജീവിയെന്ന് കെ.സുധാകരൻ.

Apr 15, 2025 10:26 PM

എ.കെ.ബാലൻ വായിലൂടെ വിസർജിക്കുന്ന ജീവിയെന്ന് കെ.സുധാകരൻ.

എ.കെ.ബാലൻ വായിലൂടെ വിസർജിക്കുന്ന ജീവിയെന്ന്...

Read More >>
ധർമടത്ത് അതി ദരിദ്രർ ഇനിയില്ല. നവംബർ 1 മുതൽ കേരളത്തിലും അതി ദരിദ്രർ ഉണ്ടാകില്ല. അപ്പോൾ ദരിദ്രരോ?

Apr 15, 2025 05:54 PM

ധർമടത്ത് അതി ദരിദ്രർ ഇനിയില്ല. നവംബർ 1 മുതൽ കേരളത്തിലും അതി ദരിദ്രർ ഉണ്ടാകില്ല. അപ്പോൾ ദരിദ്രരോ?

ധർമടത്ത് അതി ദരിദ്രർ ഇനിയില്ല. നവംബർ 1 മുതൽ കേരളത്തിലും അതി ദരിദ്രർ ഉണ്ടാകില്ല. അപ്പോൾ...

Read More >>
അധ്വാനത്തിൻ്റെ ആവശ്യകത കുട്ടികളേയും യുവാക്കളേയും ബോധ്യപ്പെടുത്തിയ മനു ജോസഫ് വിടവാങ്ങിയപ്പോൾ....

Apr 15, 2025 06:49 AM

അധ്വാനത്തിൻ്റെ ആവശ്യകത കുട്ടികളേയും യുവാക്കളേയും ബോധ്യപ്പെടുത്തിയ മനു ജോസഫ് വിടവാങ്ങിയപ്പോൾ....

അധ്വാനത്തിൻ്റെ ആവശ്യകത കുട്ടികളേയും യുവാക്കളേയും ബോധ്യപ്പെടുത്തിയ മനു ജോസഫ്...

Read More >>
അംബേദ്കറെ അനുസ്മരിച്ച് കോൺഗ്രസ്.  രാജ്യം നില നിൽക്കുന്നത് ഭരണഘടനയുടെ കെട്ടുറപ്പിൽ - മാർട്ടിൻ ജോർജ്

Apr 14, 2025 08:34 PM

അംബേദ്കറെ അനുസ്മരിച്ച് കോൺഗ്രസ്. രാജ്യം നില നിൽക്കുന്നത് ഭരണഘടനയുടെ കെട്ടുറപ്പിൽ - മാർട്ടിൻ ജോർജ്

അംബേദ്കറെ അനുസ്മരിച്ച് കോൺഗ്രസ്. രാജ്യം നില നിൽക്കുന്നത് ഭരണഘടനയുടെ കെട്ടുറപ്പിൽ - മാർട്ടിൻ...

Read More >>
മാനന്തവാടി രൂപത യൂത്ത് സിനഡ് ലോഗോ പ്രകാശനം ചെയ്തു.

Apr 12, 2025 07:30 AM

മാനന്തവാടി രൂപത യൂത്ത് സിനഡ് ലോഗോ പ്രകാശനം ചെയ്തു.

മാനന്തവാടി രൂപത യൂത്ത് സിനഡ് ലോഗോ പ്രകാശനം...

Read More >>
വെള്ളറയിൽ നടത്തിയത് മോക്ക് ഡ്രില്ലോ?

Apr 11, 2025 09:58 PM

വെള്ളറയിൽ നടത്തിയത് മോക്ക് ഡ്രില്ലോ?

വെള്ളറയിൽ നടത്തിയത് മോക്ക്...

Read More >>
Top Stories